സാമ തല്‍സമയ സേവനം ഇതാദ്യമായി ഒരുക്കി

റിയാദ്: സൗദി സെന്‍ട്രല്‍ ബാങ്കായ സാമയാണ് തല്‍സമയ സേവനം ഇതാദ്യമായി രാജ്യത്ത് ഒരുക്കിയിട്ടുള്ളത്.  സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഡോ. ഫഹദ് അല്‍ മുബാറക്കിന്റെ രക്ഷാകര്‍തൃത്വത്തില്‍ തല്‍ക്ഷണ പെയ്‌മെന്റ് സംവിധാനമായ ”സാരി” ക്ക് തുടക്കം കുറിച്ചു.

ഇതോടെ സൗദിക്കകത്ത് ഏറ്റവും കുറഞ്ഞ ചാര്‍ജജായ ഒരു റിയാലില്‍ താഴെ ഫീസില്‍ ബാങ്കുകളില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാനാകും.

20,000 റിയാല്‍ വരെയുള്ള തുകയുടെ ട്രാന്‍സ്ഫറായിരിക്കും വേഗതയില്‍ ലഭ്യമാവുക. തുക തത്സമയം തന്നെ സ്വീകര്‍ത്താവിന്റെ അക്കൗണ്ടില്‍ ലഭിക്കും. സാധാരണയായി ബാങ്കുകള്‍ തമ്മിലുളള വെരിഫിക്കേഷന് ഉപയോഗിക്കുന്ന ഐബാന്‍ നമ്പറിനുപകരം മൊബൈല്‍ മണി ട്രാുന്‍സ്ഫറിന് ഉപയോഗിക്കാനാകും.