ഷുഹൈബിൻ്റെ മൂന്നാം രക്തസാക്ഷിത്വ ദിനം ആചരിച്ചു.

കടവത്തൂർ: യൂത്ത് കോൺഗ്രസ്സ് നേതാവായിരുന്ന ഷുഹൈബിൻ്റെ മൂന്നാം രക്തസാക്ഷിത്വ ദിനത്തിൽ കടവത്തൂർ ടൗൺ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. DCC ജനറൽ സെക്രട്ടരി കെ.പി.സാജു ഉത്ഘാടനം ചെയ്തു.എം.കെ.രാഹുൽ അദ്ധ്യക്ഷത വഹിച്ചു. വിജേഷ്.കെ.കെ, അഖ്ഫൽ, സി.എച്ച്, സജ്വാദ്.എം, ഡി.എൻ.പവിത്രൻ, ഇ.കെ.പവിത്രൻ, ദേവദർശ്.ഇ.കെ നേതൃത്വം നൽകി.