യുഡിഎഫിന് അനുകൂല രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലേത്: മുല്ലപ്പള്ളി

തിരുവനന്തപുരം: യുഡിഎഫിന് അനുകൂല രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലേത്. യുവാക്കള്‍ ക്ഷുഭിതരാണ്. അനര്‍ഹരെ പിന്‍വാതില്‍ വഴി നിയമിക്കുന്നു. തലസ്ഥാന നഗരിയില്‍ പിഎസ്സ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പ്രതിഷേധം ഇരമ്പുമ്പോഴും മനുഷ്യത്വം തെല്ലുമില്ലാത്ത മുഖ്യമന്ത്രി സ്ഥിരനിയമനം നടത്തി. ഈ സര്‍ക്കാര്‍ നടത്തിയ എല്ലാ അനര്‍ഹമായ നിയമനങ്ങളും യുഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കും. പിഎസ്സ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിനെ കലാപകാരികളായി ചിത്രീകരിക്കുന്ന ഇന്റെലിജെന്‍സ് റിപ്പോര്‍ട്ട് അസംബന്ധമാണ്. ഇത്തരം ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കിയ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തണം. പരാജയപ്പെട്ട ഇന്റെലിജെന്‍സ് സംവിധാനമാണ് കേരളത്തിലുള്ളത്. ഗ്യാരേജില്‍ നിന്നും കെഎസ്ആര്‍ടിസി ബസ്സ് മോഷണം പോയിട്ടു പോലും സര്‍ക്കാരും പോലീസും അറിഞ്ഞില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർ ത്തു.