പുരസ്കാര സമർപ്പണം നടത്തി

തലശ്ശേരി: മാപ്പിള കലാകേന്ദ്രം, ജാസ് മ്യൂസിക്സ് സംയുക്തമായി പ്രശസ്ത ഹാർമോണിസ്റ്റും ഗായകനുമായ തലശ്ശേരി അലിരാജയെ പുരസ്കാരം നല്കി ആദരിച്ചു. താഴെചൊവ്വയിലെ അദ്ദേഹത്തിൻ്റെ വീട്ടിൽ ചെന്നാണ് പുരസ്കാരം നല്കിയത്. അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ സംഗീതഞ്ജനാണ് അലി രാജയെന്ന് പുരസ്കാര സമർപ്പണം നടത്തിക്കൊണ്ട് പ്രൊഫ.എ.പി സുബൈർ അഭിപ്രായപ്പെട്ടു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
മാപ്പിളപ്പാട്ടു കുലപതി എരഞ്ഞോളി മൂസ്സക്ക് വേണ്ടി ആദ്യമായി ഹാർമോണിയം വായിച്ചത് അലിരാജയായിരുന്നു.ഉസ്മാൻ പി. വടക്കുമ്പാട്, ജാഫർ ജാസ്, അബ്ബാസ് മാളിയേക്കൽ പങ്കെടുത്തു.






