♠ ഹരിത ഉമാമഹേശ്വരൻ
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പുതിയ നിലപാടിന് മടിയില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ശബരിമല വിഷയത്തിലടക്കം പാർട്ടിയെടുക്കുന്ന ഏതു സമീപഞങ്ങളും ജനങ്ങൾ സ്വീകരിക്കാൻ തയാറല്ലെങ്കിൽ ജനങ്ങൾക്ക് മേൽ അടിച്ചേൽപിക്കാൻ ശ്രമിക്കില്ലെന്ന് എം എ ബേബി പറഞ്ഞു. ഇടത് സർക്കാരാറിനു തുടർ ഭരണം ലഭിക്കുമെങ്കിൽ ശബരിമലയിലെ വിധി എല്ലാവരുമായും സമവായത്തിലെത്തിയ ശേഷം മാത്രമായിരിക്കും നടപ്പാക്കുക എന്ന് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.







