ഇരട്ടിയായി ഇന്ധനവില

♠ ഹരിത ഉമാമഹേശ്വരൻ
തിരുവനന്തപുരം: ഗ്രാമീണ മേഖലകളിൽ പെട്രോൾ വില കൂടുന്നു. സംസ്ഥാനത്ത് 90 കടന്നു പെട്രോൾ വില. 35 പൈസയാണ് പെട്രോളിന് കൂടിയത്. ഡീസലിന് 37 പൈസയും കൂടി. 8 മാസത്തിനിടെ കൂടിയത് 16 രൂപ.
കൊച്ചി നഗരത്തിൽ നിന്ന് പെട്രോളിന് 87.57 രൂപയും ഡീസലിന് 81.82 രൂപയുമാണ് വില. തിരുവനന്തപുരത്ത് 89.18 രൂപ പെട്രോളിനും 83.33 ഡീസലിനും കൂടി. തുടർച്ചയായുണ്ടാകുന്ന ഈ മാറ്റം ആവശ്യ സാധനങ്ങളുടെ വിലയും സാരമായി ബാധിച്ചിട്ടുണ്ട്.






