സൗദിക്കുനേരെ വീണ്ടും ഡ്രോണ്‍ ആക്രമണം

റിയാദ്: ഹൂത്തി വിമതര്‍ സൗദിക്കുനേരെ ഇന്ന് വീണ്ടും ഡ്രോണ്‍ ആക്രമണം നടത്തി. യമന്‍ ഭാഗത്തുനിന്നും വന്ന ആയുധം നിറച്ച ഡ്രോണ്‍ തകര്‍ത്തതായി സഖ്യസേന വക്താവ് അറിയിച്ചു.

സൗദിയുടെ തെക്കന്‍ മേഖല ലക്ഷ്യമിട്ടായിരുന്നു ഡ്രോണ്‍ ആക്രമണം ഉണ്ടായതെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായി ഹൂത്തി മലീഷ്യകള്‍ സൗദിയിലെ സിവിലിയന്മാരെ ആക്രമിക്കുകയാണെന്ന് സഖ്യസേന പറഞ്ഞു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ആക്രമണം പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അല്‍ മാലികി പറഞ്ഞു. ഇന്നലെയും സൗദിക്കുനേരെ ഹൂത്തികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു.