സൗദി അറേബ്യയെ ലക്ഷ്യമാക്കി ഹൂത്തി ഡ്രോണ്‍ ആക്രമണം

സൗദി അറേബ്യയെ ലക്ഷ്യമാക്കി യമനില്‍നിന്നും ഹൂത്തി ഡ്രോണ്‍ ആക്രമണം. സഖ്യസേന ഡ്രോണ്‍ തടുക്കുകയും തകര്‍ക്കുകയും ചെയ്തു. സിവിലിയന്മാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് സഖ്യസേന വക്താവ് പറഞ്ഞു.
സൗദി അറേബ്യയുടെ തെക്കന്‍ മേഖലയെ ലക്ഷ്യമാക്കി ഹൂത്തി വിമതര്‍ തൊടുത്തുവിട്ട ഡ്രോണ്‍ അറബ് സഖ്യസേന തടയുകയും തകര്‍ക്കുകയും ചെയ്തതായി സൗദി അറേബ്യയുടെ ഔദ്യോഗീക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു.
സിവിലിയന്മാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഹൂത്തികള്‍ പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്നും സഖ്യ സേന വക്താവ് പറഞ്ഞു.
അതേസമയം, ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ യമനിലെ ഇബ്ബ് പ്രവിശ്യയിലുള്ള ഒരു ദേശീയ മ്യൂസിയം കൊള്ളയടിച്ചതില്‍ യമന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി മുഅമ്മര്‍ അല്‍ എറിയാനി അപലപിച്ചതായി യമന്‍ ഔദ്യോഗീക വാര്‍ത്താ ഏജന്‍സിയായ സാബ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
2014 സെപ്റ്റംബറിലെ ആക്രമണത്തിനും അട്ടിമറിക്കും ശേഷം രാജ്യത്തിന്റെ നിരവധി കൈയെഴുത്തുപ്രതികള്‍ കൊള്ളകളും അനധികൃതമായി വില്‍ക്കുന്നതായും അല്‍ എറിയാനി ആരോപിച്ചു.






