തവക്കല്‍ന ആപ്പ് സേവനം സൗജന്യമായി തുടരും

ജിദ്ദ: തവക്കല്‍ന ആപ്പ് സേവനം സൗജന്യമായിതന്നെ തുടരുന്നതായി സൗദി അധികൃതര്‍. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മാളുകളിലും പ്രവേശിക്കുന്നതിന് അടുത്തിടെ സൗദി അധികൃതര്‍ തവക്കല്‍ന ആപ്പ് നിര്‍ബന്ധമാക്കിയിരുന്നു.

സൗദിയിലെ ഏത് മൊബൈല്‍ സേവന കമ്പനികളിലൂടെയും തവക്കല്‍നാ ആപ്പ് സൗജന്യമായി ഉപയോഗിക്കുവാന്‍ തുടര്‍ന്നും സാധിക്കും. കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ (സിഐടിസി) ആണ് ഇത്‌സംബന്ധമായി അറിയിച്ചത്. സൗദിയില്‍ മൊബൈല്‍ സേവനം നല്‍കുന്ന ഏതൊരു കമ്പനി വഴിയും ആപ്പ് പ്രവൃത്തിക്കുവാനുള്ള ഡാറ്റ സൗജന്യമായി ഉപയോഗിക്കാനാകും.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മാളുകളിലും പ്രവേശിക്കുമ്പോള്‍ സ്വദേശികളായാലും വിദേശികളായാലും എല്ലാവരും അവരുടെ ആരോഗ്യസ്ഥിതി തെളിയിക്കാന്‍ തവക്കല്‍ന ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്ന് അടുത്തിടെ നിര്‍ബന്ധമാക്കിയിരുന്നു.

കൊറോണ വൈറസ് പാന്‍ഡെമിക്കിനെ നേരിടുന്നതില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനാണ് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളും ശ്രമിച്ചുവരുന്നത്.

കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ 2020 മെയ് മാസത്തില്‍ ‘തവക്കല്‍ന” ആപ്പ് സൗജന്യമാണെന്ന് അറിയിച്ചിരുന്നു.