ഡോളര്‍ കടത്ത് കേസിലും ജാമ്യം; എം ശിവശങ്കര്‍ ഇന്ന് പുറത്തിറങ്ങും

ജാമ്യഹര്‍ജിയില്‍ എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയാണ് വിധി പറഞ്ഞത്. 2 ലക്ഷം രൂപയും തുല്യ തുകക്കുള്ള രണ്ട് ആള്‍ ജാമ്യവും വേണം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്തപ്പെട്ട് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയാണ് വിധി പറഞ്ഞത്. സ്വര്‍ണക്കടത്ത് കേസിലും കള്ളപ്പണക്കേസിലും എം ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഡോളര്‍ കടത്ത് കേസില്‍ കൂടി ജാമ്യം കിട്ടിയതോടെ എം ശിവശങ്കറിന് ഇന്ന് പുറത്തിറങ്ങാം. സ്വര്‍ണക്കടത്ത് കേസിലെ അതേ ജാമ്യവ്യവസ്ഥകള്‍ എന്ന് കോടതി പറഞ്ഞു. 2 ലക്ഷം രൂപയും തുല്യ തുകക്കുള്ള രണ്ട് ആള്‍ ജാമ്യവും വേണം .എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗന്മന് മുന്നില്‍ ഹാജരാകണം
ഡോളര്‍ കടത്തുമായി യാതൊരു പങ്കില്ലെന്നും ഒരു തെളിവും ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു എം ശിവശങ്കറിന്റെ വാദം. കശ്ശഡിയില്‍ ഇരിക്കുന്ന പ്രതികള്‍ നല്‍കിയ മൊഴി മാത്രമാണ് അന്വേഷണ സംഘത്തിന്റെ കൈവശം ഉള്ളതെന്നും ശിവശങ്കര്‍ കോടതിയില്‍ വാദിച്ചു.
സ്വര്‍ണക്കടത്ത് കേസ്, കള്ളപ്പണക്കേസ്, ഡോളര്‍ കടത്ത് എന്നിങ്ങനെ മൂന്ന് കേസുകളിലാണ് ശിവശങ്കറിനെ കസ്തംസും ഇഡിയും അറസ്റ്റു ചെയ്യുന്നത്.
ഒകേ്ടാബര്‍ 28-നാണ് ശിവശങ്കറിനെ ഇഡി അറസ്റ് ചെയ്യുന്നത്.
കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ നവംബറില്‍ സ്വര്‍ണക്കടത്ത് കേസിലും ജനുവരിയില്‍ ഡോളര്‍ കടത്ത് കേസിലും കസ്തംസ് അദ്ദേഹത്തെ അറസ്തു ചെയ്യുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ഇതിനോടകം ശിവശങ്കറിനെ ജാമ്യം ലഭിച്ചിട്ടുണ്ട്. ശിവശങ്കര്‍ കള്ളപ്പണം സമ്പാദിച്ചതായി കണ്ടെത്താന്‍ പ്രോസിക്യൂഷന് കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ആ കേസിലും ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കി. എന്നാല്‍ ഡോളര്‍ കടത്ത് കേസില്‍ ഉള്‍പ്പെട്ടതിനാല്‍ ശിവശങ്കറിന് പുറത്തിറങ്ങാനായിരുന്നില്ല.






