വളാഞ്ചേരി വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞു രണ്ടു പേർ മരിച്ചു

♠ ഹരിത ഉമാമഹേശ്വരൻ

മലപ്പുറം: വളാഞ്ചേരി വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടു പേർ മരിച്ചു. തമിഴ്നാട് പാലക്കാട് സ്വദേശികളായ മുത്തുകുമാർ(34), അജയൻ(40) എന്നിവരാണ് മരിച്ചത്.

തിരൂരിൽ നിന്ന് കമ്പികളുമായി പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്ന ലോറിയാണ് ചൊവ്വാഴ്ച പുലർച്ചെ അപകടത്തിൽപ്പെട്ടത്. മുപ്പതടിയോളം താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് നാട്ടുകാരും പോലീസും ചേർന്ന് ലോറികടിയിൽപെട്ടവരെ പുറത്തെടുത്തത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

സ്ഥിരമായി അപകടമുണ്ടാക്കുന്ന മേഖലയാണിത്. റോഡ് അറ്റകുറ്റപ്പണികൾ നടത്തണമെന്ന ആവശ്യം തുടർച്ചയായി ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി ചില നവീകരണ പ്രവർത്തികൾ മേഖലയിൽ നടന്നുവരുനാതിനിടയിലാണ് വീണ്ടും അപകടമുണ്ടായത്.