മാസത്തിലേറെയായി ഹോസ്പിറ്റലിൽ  ചികിത്സയിൽ തുടരുന്ന എടവണ്ണ കുന്നുമ്മൽ സ്വദേശിക്ക് ഫണ്ട് കൈമാറി

ജിദ്ദ: പ്രമേഹം കാരണം ഗുരുതരാവസ്ഥയിലായി മാസത്തിലേറെയായി ജിദ്ദയിലെ ഹോസ്പിറ്റലിൽ  ചികിത്സയിൽ തുടരുന്ന എടവണ്ണ കുന്നുമ്മൽ സ്വദേശിക്ക് എടവണ്ണ പഞ്ചായത്ത് പ്രവാസി അസോസോസിയേഷൻ (E P P A ) ഫണ്ട് കൈമാറി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന എടവണ്ണ മഹൽ  കമ്മറ്റി ഭാരവാഹികളായ ടി.പി. ഇക്ബാൽ മാസ്റ്റർ,ഷാജി മാട്ടുമ്മൽ, റിയാദ് ഖാൻ കടവത്ത്, സമീർ കടവത്ത്   തുടങ്ങിയവർക്കാണ്‌ “ഇപ്പ” ഭാരവാഹികളായ പി വി. അഷ്‌റഫ്, സുൽഫീക്കർ ഒതായി, ഡോക്ടർ സാജിദ് ഓടക്കൽ എന്നിവർ തുക കൈമാറിയത്.  ചികിത്സയിൽ കഴിയുന്ന സഹോദരന് നല്ല മാറ്റമുണ്ട് എന്നും അടുത്ത് തന്നെ തുടർ ചികിത്സക്ക് നാട്ടിലേക്ക് വിടാൻ പറ്റുമെന്നാണ് കരുതുന്നത് എന്നും  ടി.പി. ഇക്ബാൽ മാസ്റ്റർ പറഞ്ഞു. രണ്ടു വര്ഷമായി ഇക്കാമ  പുതുക്കാനാവാതെയും ചികിൽസക്ക് പുറമെ മറ്റു സാങ്കേതിക ബുദ്ധിമുട്ടുകൾ ഉള്ളതും നാട്ടിലേക്ക് അയക്കുന്നതിന് ഭീമായ തുകയാണ് കമ്മറ്റി കണ്ടെത്തേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.