സ്വാതന്ത്ര്യം ആരുടെയും ഔദാര്യമല്ല, അവകാശമാണ് : ഇന്ത്യൻ സോഷ്യൽ ഫോറം ജിസാൻ

ജിസാൻ : ഇന്ത്യയുടെ 72ാമത് റിപബ്ലിക് ദിനത്തോടനുബന്ധിച്ചു ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിസാൻ ബ്ലോക്ക് കമ്മിറ്റി റിപബ്ലിക് ദിനാഘോഷപരിപാടി സംഘടിപ്പിച്ചു. ഫോറം ബ്ലോക്ക് പ്രസിഡണ്ട് ഷൌക്കത്ത് കൊയിലാണ്ടി പരിപാടി ഉത്‌ഘാടനം ചെയ്തു.
ഇന്ത്യന്‍ ഭരണഘടന നിലവില്‍വന്ന് 71 വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തിന്റെ ഭരണഘടന അസ്ഥിരപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്, ഭരണഘട സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരേ തെരുവില്‍ സമരം ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും ഭരണഘടന അനുവദിച്ചു തരുന്ന സ്വാതന്ത്ര്യങ്ങൾ ആരുടെയും ഔദാര്യമല്ല അത് ഓരോ പൗരന്റെയും അവകാശമാണെന്നും ഷൌക്കത്ത് കൊയിലാണ്ടി അഭിപ്രായപ്പെട്ടു.
പരിപാടിയിൽ ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മറ്റി അംഗം മുഹമ്മദലി എടക്കര മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയെ ലോകത്തിൻ്റെ മുൻപിൽ തല ഉയർത്തി നിർത്തുന്നത് അതിൻ്റെ സ്വാതന്ത്ര്യത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു ഭരണഘടനയാണ്. അതിനെ നെഞ്ചോട് ചേർത്ത് പിടിക്കാനും സംരക്ഷിക്കാനും ഓരോ പൗരനും ബാധ്യതയുണ്ട്. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്. ഫാസിസ്റ്റുകൾ ഭരണഘടനയുടെയും നീതിയുടെയും ശത്രുക്കളാണ്, ഫാസിസത്തെ പരാജയപെടുത്തുമ്പോൾ മാത്രമാണ് നീതിയും സ്വാതന്ത്രവും ഭരണഘടനയും സംരക്ഷിക്കപ്പെടുന്നത്, സാമൂഹിക ജനാതിപത്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ഫാസിസത്തെ പരാജയപ്പെടുത്തുവാൻ ഒരോ ഇന്ത്യൻ പൗരനും പരിശ്രമിക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഇന്ത്യന്‍ ജനതക്ക് അന്നം തരുന്ന കര്‍ഷകരെ ദ്രോഹിക്കുന്ന ബില്ലുകള്‍ പാസാക്കി കോര്‍പറേറ്റുകളെ പനപോലെ വളര്‍ത്തുന്ന കര്‍ഷകവിരുദ്ധ ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാന നഗരിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ക്രൂരമായി തെരുവില്‍ നേരിട്ട പോലിസ് നടപടിയില്‍ സംഗമം പ്രതിഷേധിച്ചു.
ഇന്ത്യാ ഫ്രറ്റേർണിറ്റി ഫോറം ജിസാൻ പ്രസിഡന്റ് റഷീദ് വേങ്ങര ആശംസകൾ നേർന്നു. റസാഖ് വാളക്കുളം സ്വാഗതവും അസീസ് പെരിന്തൽമണ്ണ നന്ദിയും പറഞ്ഞു. മറ്റു ഭാരവാഹികളായ ഷഫീഖ് മൂന്നിയൂർ, സിയാദ് കണ്ണൂർ, ഗഫൂർ മൂന്നിയൂർ, എന്നിവർ സംബന്ധിച്ചു.






