വിജയരാഘവന് നാണമില്ലെങ്കിലും അയാളുടെ പാര്‍ട്ടിക്ക് നാണം വേണമെന്ന് കെ.സുധാകരന്‍

♠ ഹരിത ഉമാമഹേശ്വരന്‍

കണ്ണൂര്‍: ലീഗ് നേതൃത്വവുമായി പാണക്കാടെത്തി കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതിനെ സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ അതിരൂക്ഷമായി വിമര്‍ശിച്ചതിനു കെ.സുധാകരന്റെ മറുപടി. യുഡിഎഫിലെ ഘടകകക്ഷിനേതാക്കളുടെ വീട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോയാല്‍ എന്താണ് തെറ്റെന്ന് കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ ചോദിച്ചു. ഇത് ചൂണ്ടിക്കാട്ടി വിമര്‍ശിക്കുന്ന വിജയരാഘവന് നാണമില്ലെങ്കിലും ആ പാര്‍ട്ടിക്ക് നാണം വേണമെന്നും സുധാകരന്‍ പരിഹസിച്ചു.

പാണക്കാടേക്ക് ഇനിയും പോകും. ചര്‍ച്ച നടത്തുകയും ചെയ്യും. കെ.സുധാകരന്‍ പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിലെ പോലെ നിയമസഭാ തിരഞ്ഞെടുപ്പിലും സി.പി.എം. – ബി.ജെ.പി. കൂട്ടുകെട്ടിന് ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നുണ്ടന്ന് കെ.സുധാകരന്‍ പറഞ്ഞു.