കര്‍ഷകര്‍ക്ക് നേരെ നടന്നത് അധര്‍മ ഭരണാധികാരികളുടെ കൈയ്യൂക്ക്: പി.ഡി.പി

തിരുവനന്തപുരം: ജനാധിപത്യത്തെയും രാജ്യതാല്പര്യത്തെയും അവഗണിക്കുന്ന അധര്‍മ്മ ഭരണാധികാരികളുടെ കൈയ്യൂക്കാണ് റിപബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് അടിച്ചമര്‍ത്തലായി കര്‍ഷകര്‍ക്ക് നേരേ അരങ്ങേറിയതെന്നും പോലീസ് നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും പി ഡി പി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. സമവായത്തിന്റെയും ചര്‍ച്ചകളുടെയും സാധ്യതകളെ മുഴുവന്‍ ഇല്ലാതാക്കി തങ്ങളുടെ കടുംപിടുത്തവും യജമാനത്വ മനോഭാവവും വിജയിക്കണമെന്ന തെറ്റായ തീരുമാനമാണ് കേന്ദ്രസര്‍ക്കാരിന്‍േറത്. കര്‍ഷക സംഘടനകള്‍ക്ക് നേരത്തേ നല്‍കിയ ഉറപ്പ് ലംഘിക്കുകയും പ്രകോപനമുണ്ടാക്കി മനപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാരിന്റെ ആജഞാനുവര്‍ത്തികളായ ഡല്‍ഹി പോലീസ് നടത്തിയത്.
അവകാശങ്ങള്‍ക്കുവേണ്ടി നടത്തുന്ന ജനാധിപത്യ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള നീക്കമാണ് ചരിത്രത്തിലാദ്യമായി രാജ്യത്തിന്റെ ഹൃദയഭാഗത്ത് നടന്നത്. തെരുവ് യുദ്ധത്തിലൂടെ രക്തച്ചൊരിച്ചല്‍ നടത്തി കോര്‍പറേറ്റുകളുടെ പ്രീതി പിടിച്ച് പറ്റനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ രാജ്യത്തിന്റെ അഭിവാജ്യഘടകമായ കര്‍ഷകരെ ദ്രോഹിക്കാനാണ് ഇനിയും കേന്ദ്രസര്‍ക്കാര്‍ നീക്കമെങ്കില്‍ രാജ്യമെങ്ങുമുള്ള ജനാധിപത്യവിശ്വാസികളുടെ കനത്ത പ്രതിഷേധത്തെ സര്‍ക്കാരിന് നേരിടേണ്ടി വരുമെന്ന് പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസതാവനയില്‍ പറഞ്ഞു.






