കർഷക സമരത്തിന് ഐക്യദാർഢ്യം: യു.ഡി.എഫ്. ധർമ്മടം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്നധർണ

ധർമ്മടം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയത്തിനെതിരെയും, ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും യു.ഡി.എഫ് ധർമ്മടം നിയോജകമണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ മമ്പറത്ത് സായാഹ്നധർണ നടത്തി. യു.ഡി.എഫ്
ധർമ്മടം നിയോജകമണ്ഡലം കമ്മിറ്റി സെക്രട്ടറി എൻ പി താഹിർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ ജയാനന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു,

കെപിസിസി നിർവാഹക സമിതി അംഗം മമ്പറം ദിവാകരൻ ധർണ ഉദ്ഘടനം ചെയ്തു, കെപിസിസി മെമ്പർ എൻ പി ശ്രീധരൻ, ഡിസിസി സെക്രട്ടറിമാരായ സി രഘുനാഥ്, കെ സി മുഹമ്മദ്‌ ഫൈസൽ, പൊന്നമ്പത് ചന്ദ്രൻ, എം കെ മോഹനൻ, കണ്ടോത്ത് ഗോപി, കോൺഗ്രസ്‌ ചക്കരക്കൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ കെ ജയരാജൻ മാസ്റ്റർ, ധർമ്മടം ബ്ലോക് പ്രസിഡന്റ് പുതുക്കുടി ശ്രീധരൻ, മുസ്ലിം ലീഗ് ധർമ്മടം നിയോജകമണ്ഡലം സെക്രട്ടറിയും യുഡിഫ് കൺവീനറും ആയ താഹിർ എൻ പി, വൈസ് പ്രെസിഡന്റ് റഹൂഫ് മാമ്പ, സി വി കെ റിയാസ്, റഫീഖ് മാസ്റ്റർ , യുഡിഫ് വേങ്ങാട് മണ്ഡലം ചെയർമാൻ പടന്നക്കണ്ടി ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു. കോൺഗ്രസ്‌ മമ്പറം മണ്ഡലം പ്രസിഡന്റ്‌ കെ കെ പ്രസാദ് നന്ദി അറിയിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക