കെ വി തോമസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു

♠ ഹരിത ഉമാമഹേശ്വരന്‍
കൊച്ചി: കഴിഞ്ഞ ദിവസം രാത്രി മാധ്യമങ്ങളോട് പറഞ്ഞത് പ്രകാരം ഇന്ന് വെളുപ്പിന് അഞ്ചരയോടെ മുന്‍മന്ത്രി കെ വി തോമസ് കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. രാത്രിയോടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് ഫോണില്‍ വിളിച്ചതായി കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതൃയോഗം തിരുവനന്തപുരം ഇന്ദിരാഭവനില്‍ ചേരുന്നുണ്ട്. കെ വി തോമസും ഇവിടെ എത്തിച്ചേരും.
സോണിയ ഗാന്ധി ഫോണില്‍ വിളിക്കുന്നതിനു മുമ്പ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തോമസിനോട് ഫോണിലൂടെ ആശയവിനിമയം നടത്തിയിരുന്നു. തിരുവനന്തപുരത്തുള്ള അശോക് ഗെഹ്‌ലോട്ട് അടക്കമുള്ള പ്രതിനിധി സംഘവുമായി കെ വി തോമസ് കൂടിക്കാഴ്ച്ച നടത്തുമെന്നാണ് അറിയുന്നത്. കെ വി തോമസ് ഇടത് പക്ഷത്തേക്ക് അടുക്കുന്നുവെന്ന പ്രചാരണം നേരത്തെ ഉണ്ടായിരുന്നുവെങ്കിലും പുതിയ നീക്കങ്ങളോടെ ഇത്തരം പ്രചരണങ്ങളുടെ മുനയൊടിഞ്ഞിരിക്കയാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






