പുത്തൂര്‍ പാലം പണി അടിയന്തിരമായി പൂര്‍ത്തിയാക്കണം

പൊയിലൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയോഗം കെ.പി.സി.സി സെക്രട്ടറി സത്യന്‍ കടിയങ്ങാട് ഉത്ഘാടനം ചെയ്യുന്നു
കടവത്തൂര്‍: ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന നാദാപുരം പാനൂര്‍ റോഡിലെ പുത്തൂര്‍ പാലം പണി അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് പൊയിലൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി റോഡ് അടച്ചിട്ടിരിക്കുകയാണ്. സ്ഥലം എം.എല്‍.എ മന്ത്രിയായിട്ട് പോലും ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
മണ്ഡലം പ്രസിഡണ്ട് എന്‍.പി മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി സത്യന്‍ കടിയങ്ങാട് ഉത്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.പി സാജു, ബ്ലോക്ക് പ്രസിഡന്റ് കെ.പി ഹാഷിം, പി.കൃഷ്ണന്‍, എം.പി വേണുഗോപാലന്‍, കെ.സുരേഷ് ബാബു, കൊള്ളുമ്മല്‍ ബാലന്‍, എം.കെ.രാജന്‍, സായന്ത് ടി പ്രസംഗിച്ചു.






