കേരളത്തില്‍ ഇന്ന് കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് എറണാകുളത്ത്

♠ ഹരിത ഉമാമഹേശ്വരന്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മൊത്തം റിപ്പോര്‍ട്ട് ചെയ്തത് 6753 കോവിഡ് കേസുകളാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂര്‍ 312, പാലക്കാട് 284, വയനാട് 255, ഇടുക്കി 246, കാസര്‍കോട് 67 എന്നിങ്ങനേയാണ് വിവിധ ജില്ല തിരിച്ചുള്ള കൊവിഡ് രോഗ ബാധിതരുടെ എണ്ണം.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

34 വയസ്സുള്ള കണ്ണൂറുകാരനായ ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു. ഇയാള്‍ യു.കെയില്‍ നിന്നും എത്തിയതായിരുന്നു. ഡല്‍ഹിയിലെ സി.എസ്.ഐ.ആര്‍. ഐ.ജി.ഐ.ബി.യില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ 10 പേരില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 68 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 41 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്.

58,057 സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചതില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 91,48,957 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കോവിഡ്-19 മൂലം കഴിഞ്ഞ ദിവസങ്ങളില്‍ 19 മരണങ്ങളാണ് സ്ഥിരീകരിക്കയും ആകെ മരണം 3564 ആവുകയും ചെയ്തു.