വ്യോമ ഗതാഗത മേഖലയിലെ 28 വിഭാഗങ്ങള്‍ സ്വദേശിവത്കരിക്കുന്നു

–ജെ.പി-
റിയാദ്: കൂടുതല്‍ സൗദികള്‍ക്ക് ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി വ്യോമ ഗതാഗത രംഗത്തെ 28 മേഖലകളില്‍ സൗദിവത്കരണം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. ഇതിലൂടെ മൂന്ന് വര്‍ഷത്തിനുള്ളില്‍ 10,000 പേര്‍ക്കെങ്കിലും തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഗാക്ക എന്ന പേരിലറിയപ്പെടുന്ന ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് ഇതുസംബന്ധിച്ച കാര്യം അറിയിച്ചത്.
പൈലറ്റ്, ഫ്‌ളൈറ്റ് അറ്റന്‍ഡര്‍, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍, സൂപ്പര്‍വൈസര്‍, ഫ്‌ളൈറ്റ് യാര്‍ഡ് കോര്‍ഡിനേറ്റര്‍, ഗ്രൗണ്ട് ഹാന്‍ഡിലിംഗ്, ചരക്ക്, യാത്രക്കാര്‍, ഫ്‌ളൈറ്റ് കാറ്ററിംഗ് തുടങ്ങി എയര്‍ ട്രാന്‍സ്‌പോര്‍ട്ട് മേഖലയുമായി ബന്ധപ്പെട്ട മറ്റ് തൊഴിലുകളും സ്വദേശിവത്കരിക്കുന്ന മേഖലകളില്‍ ഉള്‍പ്പെടുന്നു.
2021, 2022, 2023 എന്നീ വര്‍ഷങ്ങളില്‍ ലക്ഷ്യം പൂര്‍ത്തീകരിക്കുവാനാണ് ഗാക്ക ഉദ്ദേശിക്കുന്നത്.സൗദിയിലെ എല്ലാ വിമാനത്താവളങ്ങളിലും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ എയര്‍ലൈന്‍സ്, മെയിന്റനന്‍സ്, ഓപ്പറേഷന്‍ കോണ്‍ട്രാക്ടര്‍മാര്‍, സേവനദാതാക്കള്‍ എന്നിവര്‍ക്കെല്ലാം ഗാക്ക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






