അര്‍ബുദ ചികിത്സയിലുള്ള വീട്ടമ്മ കോവിഡ് ബാധിച്ച് മരണപ്പെട്ടു

തലശ്ശേരി: അര്‍ബുദരോഗ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് വീട്ടമ്മ മരണപ്പെട്ടു. കുട്ടിമാക്കൂല്‍ ശംഖൊലിയില്‍ മനോജ് കുമാറിന്റെ ഭാര്യ ധര്‍മ്മടം അണ്ടലൂര്‍ സ്വദേശിനി ഷീബ മനോജാണ്(48) മരണപ്പെട്ടത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അര്‍ബുദം പിടിപെട്ടിരുന്നുവെങ്കിലും തത്സമയം ചികിത്സയിലൂടെ സുഖം പ്രാപിച്ചിരുന്നു. ഇതില്‍ പിന്നീടും രോഗബാധിതയായതോടെ മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. മജജ മാറ്റിവയ്ക്കണമെന്നായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഭാരിച്ച ചിലവുള്ള ചികിത്സക്കായി നാട്ടുകാര്‍ സഹായനിധി സ്വരൂപിക്കുന്നതിനിടെയായിരുന്നു കോവിഡ് ബാധിച്ചുള്ള അന്ത്യം.
സുകുമാരന്‍, സരസ്വതി ദമ്പതികളുടെ മകളാണ്. മക്കള്‍: മിഥുന്‍, ഷാരോണ്‍. മരുമകള്‍: അഞ്ജന (കൊയിലാണ്ടി). സഹോദരങ്ങള്‍: മീറ, രാജേഷ്. മൃതദേഹം കുണ്ടുചിറ സ്മശാനത്തില്‍ സംസ്‌ക്കരിക്കും






