സിവില്‍ സര്‍വ്വീസിനെ ഇല്ലായ്മ ചെയ്തു സമാന്തര സിവില്‍ സര്‍വ്വീസ് നടപ്പിലാക്കാനുള്ള ആസൂത്രിത ശ്രമം: കെ. മധു

പി. എസ്. സി യെ നോക്കുകുത്തി ആക്കിക്കൊണ്ട് പിന്‍വാതില്‍ നിയമനങ്ങള്‍ വ്യാപകമായി നടക്കുകയാണ്. യു. ഡി. എഫ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ മുഴുവനും കവര്‍ന്നെടുത്തു കൊണ്ട് ജീവനക്കാരന്റെ കൂലിപോലും പിടിച്ചു പറിക്കുന്ന പ്രവണതയാണ് ഇടതു സര്‍ക്കാര്‍ നടപ്പാക്കുന്നത്.

തലശ്ശേരി: കേരള സിവില്‍ സര്‍വ്വീസിനെ ഇല്ലായ്മ ചെയ്തുകൊണ്ട് സമാന്തര സിവില്‍ സര്‍വ്വീസ് നടപ്പിലാക്കാനുള്ള ആസൂത്രിത ശ്രമമാണ് പിണറായി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് എന്‍. ജി. ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ. മധു. അസോസിയേഷന്‍ തലശ്ശേരി ബ്രാഞ്ച് 46-ാമത് വാര്‍ഷിക സമ്മേളനം എല്‍. എസ്. പ്രഭു മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

പി. എസ്. സി യെ നോക്കുകുത്തി ആക്കിക്കൊണ്ട് പിന്‍വാതില്‍ നിയമനങ്ങള്‍ വ്യാപകമായി നടക്കുകയാണ്. യു. ഡി. എഫ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ മുഴുവനും കവര്‍ന്നെടുത്തു കൊണ്ട് ജീവനക്കാരന്റെ കൂലിപോലും പിടിച്ചു പറിക്കുന്ന പ്രവണതയാണ് ഇടതു സര്‍ക്കാര്‍ നടപ്പാക്കുന്നത്.
പിന്‍വാതില്‍ നിയമനങ്ങള്‍ വഴിയും കരാര്‍ നിയമനങ്ങളിലൂടെയും ലക്ഷങ്ങള്‍ ശമ്പളം നല്‍കി സ്വന്തക്കാരെ തിരുകിക്കയറ്റുന്ന സാഹചര്യം കാണാതിരുന്നു കൂടെന്നും കെ. മധു ഓര്‍മ്മിപ്പിച്ചു. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സമൂഹത്തിന് ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നില്ല എന്നു മാത്രമല്ല, അഞ്ച്ഗഡു ക്ഷേമബത്ത നല്‍കുന്നതിനുപോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ജീവനക്കാരന്റെ പാര്‍പ്പിട വായ്പ, എല്‍. ടി. സി, ലീവ് സറണ്ടര്‍, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ ആവശ്യങ്ങളും കവര്‍ന്നെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്.

ചടങ്ങില്‍ പി. കെ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ. സുധാകരന്‍, കെ. പി വിനോദന്‍, എം. പി അരവിന്ദാക്ഷന്‍, കെ. കെ. രാജേഷ് ഖന്ന, നാരായണന്‍കുട്ടി മനിയേരി, എം. പി ഷനീജ്, കെ. പി വിനോദന്‍, എ. ഉണ്ണികൃഷ്ണന്‍, എ അനില്‍കുമാര്‍, അഷറഫ് ഇരിവേരി, നന്ദകുമാര്‍ പി, അഷറഫ് മമ്പറം, എം. പി മഹേഷ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പി. കെ. സി. ബിച്ചന്‍ സ്വാഗതം പറഞ്ഞു.