സൗദിയില്‍ ഇന്നും കൊവിഡ് ബാധിച്ച് 4 മരണം, റിപ്പോര്‍ട്ട് ചെയ്ത കൊറോണ കേസുകള്‍ 110

♠ ജെ.പി

ജിദ്ദ: കഴിഞ്ഞ ദിവസം റിപ്പോട്ട് ചെയ്തപൊലെ സൗദിയില്‍ ഇന്നും കൊവിഡ് ബാധിച്ച് 4 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കൊറോണ കേസുകള്‍ 110 ആണ്. സൗദി ആരോഗ്യ മന്ത്രാലയം ഇന്ന് 174 പേര്‍ കോവിഡ് മുക്തരായതായാണ് അറിയിച്ചത്. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണമാവട്ടെ 3,55,382 ആയി വര്‍ദ്ദിച്ചിട്ടുണ്ട്.

സൗദിയില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ മൊത്തം എണ്ണം 3,63,692 ലെത്തി. രോഗം ബാധിച്ച് ആകെ മരിച്ചവര്‍ 6286 പേരും, നിലവില്‍ ചികിത്‌സയിലുള്ളത് 2024 പേരുമാണ്. ഇതില്‍ 308 പേര്‍ മാത്രമാണ് ഇനി അത്യാസന്ന നിലയിലുള്ളത്.

റിയാദ് 40, മക്ക 31, കിഴക്കന്‍ പ്രവിശ്യ, മദീന എന്നിവിടങ്ങളില്‍ 12 വീതം, അസീര്‍, അല്‍ ഖസീം, ജിസാന്‍, തബൂഖ് എന്നിവിടങ്ങളില്‍ 3 വീതം, നജ്‌റാന്‍ 2, അല്‍ ബാഹ 1 എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ വിവിധ പ്രവിശ്യകളില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.