പക്ഷിപ്പനി ആശങ്കവേണ്ട

♠ ഹരിത ഉമാമഹേശ്വരൻ

തിരുവനന്തപുരം: പക്ഷിപ്പനിയില്‍ ആശങ്ക വേണ്ടെന്നും മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷിക്കും മുമ്പ് നന്നായി പാകം ചെയ്ത ഭക്ഷ്യയോഗ്യമാക്കണമെന്നും മൃഗസംരക്ഷണവകുപ്പ് അറിയിച്ചു.

ഇറച്ചിയും മുട്ടയും കുറഞ്ഞത് 70 സെന്റിഗ്രേഡില്‍ ചൂടാക്കി മാത്രം കഴിക്കണം. ഹോട്ടലുകളില്‍ പാകം ചെയ്ത ഇറച്ചി, മുട്ട എന്നിവ കഴിക്കാതിരിക്കുക. മഞ്ഞക്കുരു എല്ലാ ഭാഗവും നന്നായി വെന്ത് ഉറച്ചിട്ടുണ്ടെന്ന് ബോധ്യമായ പുഴുങ്ങിയ മുട്ട മാത്രം കഴിക്കുക. എല്ലാ ഭാഗവും ചൂടായിട്ടുണ്ടെന്ന് ഉറപ്പായ ഇറച്ചി മാ്ര്രതം കഴിക്കക. പച്ച മാംസം കൈകാര്യം ചെയ്യുന്നതിന് മുന്‍പും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക. ബുള്‍സ് ഐ പോലെ പകുതി വേവിച്ച മുട്ടകള്‍ കഴിക്കരുത്. പകുതി വേവിച്ച, പിങ്ക് നിറം ഉള്ള മാംസം കഴിക്കരുത് തുടങ്ങിയ വിര്‍ദ്ദേശങ്ങളും മൃഗസംരക്ഷണവകുപ്പ് നല്‍കിയിട്ടുണ്ട്.