കെ കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു

♠ ഹരിത ഉമാമഹേശ്വരൻ
കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 78 വയസായിരുന്നു.
എ കെ ആന്റണി മന്ത്രിസഭയിലും, ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.1995 മെയ് 3 മുതൽ ഭക്ഷ്യ-പൊതുവിതരണ മന്ത്രി ആയിരുന്നു. 2004 മുതൽ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു. 2006 ജനുവരി 14 ന് രാജിവെക്കുകയും ചെയ്തു. മൂന്നുതവണ ബത്തേരിയിൽ നിന്നും മൂന്നു തവണ കൽപ്പറ്റയിൽ നിന്നും എംഎൽഎ ആയി.
കേണിച്ചിറയിൽ സ്കൂൾ അധ്യാപകനായിരിക്കെ രാജിവെച്ചാണ് മുഴുവൻ സമയവും പൊതു പ്രവർത്തനത്തിലേക്ക് കടന്നുവന്നത്. 2011 കോൺഗ്രസ് നേതാക്കൾക്കെതിരെ ടൈറ്റാനിയം അടക്കമുള്ള അഴിമതി കേസുകളിൽ ഗുരുതര ആരോപണവുമായി രംഗത്ത് വന്നതോടെ പാർട്ടിയിൽനിന്ന് ഇദ്ദേഹത്തെ പുറത്താക്കി. അതിനുശേഷം പാർട്ടിയിലേക്ക് തിരിച്ചെടുതെങ്കിലും ചുമതലകൾ ഒന്നും തന്നെ നൽകിയിരുന്നില്ല.






