മാടായി യു.ഡിഎഫ് കമ്മിറ്റി ആഹ്‌ളാദ പ്രകടനം നടത്തി

പുതിയങ്ങാടി: ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മാടായി പഞ്ചായത്തില്‍ യു.ഡി.എഫിനുണ്ടായ ഉജജ്വല വിജയത്തിലും പഞ്ചായത്തില്‍ യു.ഡി.എഫ് അധികാരം നിലനിര്‍ത്തിയതിലും സന്ദോശം പ്രകടത്തിച്ചുംകൊണ്ട് മാടായി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്‌ളാദ പ്രകടനം നടത്തി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

വിജയിച്ച ജനപ്രതിനിധികളുമായി പഴയങ്ങാടി ബസ്റ്റാന്റില്‍നിന്നും പുതിയങ്ങാടി ബസ്റ്റാന്റുവരെ നടന്ന പ്രകടനത്തില്‍ നിരവധി യു.ഡി.എഫ് പ്രവര്‍ത്തകര്‍ അണിനിരന്നു. ബാന്റ് വാദ്യങ്ങളും മുഖ്യാവാക്യം വിളികളുമായി നടന്ന ആഹ്‌ളാദ പ്രകടനത്തിന് പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ പി.എം. ഷെരീഫ്, കണ്‍വീനര്‍ സുധീര്‍ വെങ്ങര, പി.ഒ.പി മുഹമ്മദലി, കരുണാകരന്‍ മാസ്റ്റര്‍, എസ്.യു റഫീഖ്, ബി.സി കാസിം ഹാജി, ബീരാന്‍ മുട്ടം, ഒ. ബഷീര്‍, കെ. ഷാഹുല്‍ ഹമീദ്, ശുഹൈല്‍ മാസ്റ്റര്‍, മോഹനന്‍ കക്കോപ്രം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വൈകീട്ട് പഴയങ്ങാടിയില്‍നിന്നും ആരംഭിച്ച പ്രകടനം രാത്രി 7 മണിയോടെ പുതിയങ്ങാടി ബസ്റ്റാന്റില്‍ സമാപിച്ചു. ബസ്റ്റാന്റ് സമീപത്ത് ചേര്‍ന്ന സമാപന യോഗത്തില്‍ പി.എം. ഷെരീഫ് അധ്യക്ഷത വഹിച്ചു. സുധീര്‍ വെങ്ങര, പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ് കായിക്കാരന്‍ സഊദ്, വൈസ് പ്രസിഡന്റ് ധനലക്ഷമി, ആബിദ ടീച്ചര്‍, സലാം ഹാജി, വെര്‍ഫെയര്‍ പാര്‍ട്ടി അംഗങ്ങളായ മുസ്ഥഫ ഹാജി, ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.