ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മറ്റിക്ക് പുതിയ ഭാരവാഹികള്‍

ജിദ്ദ: ഷറഫിയ സഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡിയോഗത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പി.വി മുഹമ്മദ് അഷ്‌റഫ് പ്രസിഡന്റ്, നൗഫല്‍ ബാബു കാഞ്ഞിരാല ജനറല്‍ സെക്രട്ടറി, മുഹമ്മദ് അമീന്‍ ചെമ്മല ട്രഷറര്‍ ആയികൊണ്ട് പുതിയ ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മറ്റി നിലവില്‍ വന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സുല്‍ഫീക്കര്‍ കെ. ഒതായി, കെ.സി അര്‍ഷാദ്, വി.പി നൗഷാദ് എന്നിവര്‍ കമ്മറ്റി രക്ഷാധികാരികളായും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി പി.സി. ഗഫൂര്‍, ഹബീബ് കാഞ്ഞിരാല(വൈസ് പഡിഡന്റുമാര്‍), കെ.പി സുനീര്‍, വി.ടി അഷ്‌റഫ് (സെക്രട്ടറിമാര്‍) കെ.സി ഫൈസല്‍ ബാബു, പി.പി ഇബ്രാഹിം ഷാഫി, ടി. ശബീബ് ബാബു, എം.പി ഹര്‍ഷിദ്, പി.വി അഷ്ഫാഖ് അഷ്‌റഫ് എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളുമാണ്.
ജനറല്‍ബോഡിയോഗം സുല്‍ഫീക്കര്‍ ഒതായി ഉല്‍ഘാടനം ചെയ്തു കെ.പി സുനീര്‍, റിപ്പോര്‍ട്ട് വായിച്ചു. പി.വി അഷ്‌റഫ് അധ്യക്ഷധ വഹിച്ചു. പി.വി അഷ്ഫാഖ്, ജംഷീര്‍ പനനിലത്ത് എന്നിവര്‍ ഓഡിറ്റിംഗ് നടത്തിയ സാമ്പത്തിക റിപ്പോര്‍ട്ട് ഹബീബ് കാഞ്ഞിരാല അവതരിപ്പിച്ചു. തിരഞ്ഞെടുപ്പിന് ജുനൈസ് കാഞ്ഞിരാല, യൂ.പി ജുനൈസ് ബാവ, മുസഫറലി എന്നിവര്‍ നേത്രത്വം നല്‍കി. മുഹമ്മദ് അമീന്‍ നന്ദി പറഞ്ഞു.






