സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കൊവിഡ് രോഗികള്‍ 166, മരണം 13

♠ ജെ.പി
റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത് 166 പേരില്‍ മാത്രം. മരണ നിരക്കിലും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത മരണം 13 പേരുടേതാണ്. കോവിഡ് മുക്തരായത് 239 പേരുമാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഇതിനകം മൊത്തം കൊവിഡ് ബാധിച്ചത് 3,59,749 പേരില്‍. കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 6036 പേരാണ്. മൊത്തം രോഗമുക്തി നേടിയവരാകട്ടെ 3,59,749 പേരുമാണ്. 3366 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 517 പേരാണ് അത്യാസന്ന നിലയിലുള്ളത്.

റിയാദ് 60, മക്ക 34, മദീന 23, കിഴക്കന്‍ പ്രവിശ്യ 22, അസീര്‍ 7, അല്‍ ഖസീം 6, തബൂഖ് 4, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി എന്നിവിടങ്ങളില്‍ 3 വിതം, നജ്‌റാന്‍ 2, ജിസാന്‍, ഹായില്‍ എന്നിവിടങ്ങളില്‍ 1, എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത വിവിധ പ്രവിശ്യകള്‍.