സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കൊവിഡ് രോഗികള്‍ 159, മരണം 13

♠ ജെ.പി
റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത് 159 പേരില്‍ മാത്രം. മരണ നിരക്കിലും കുറവ് രേഖപ്പെടുത്തി. ഇന്ന് 13 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് മുക്തരായത് 210 പേരാണ്.
ഇതിനകം മൊത്തം കൊവിഡ് ബാധിച്ചത് 3,59,274 പേരിലാണ്. കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 6002 പേരാണ്. മൊത്തം രോഗമുക്തി നേടിയവരാകട്ടെ 3,49,624 പേരുമാണ്. 3648 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 550 പേരാണ് അത്യാസന്ന നിലയിലുള്ളത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
റിയാദ് 65, മക്ക 24, മദീന 22, കിഴക്കന്‍ പ്രവിശ്യ 21, അസീര്‍ 10, തബൂഖ് 7, അല്‍ ഖസീം 4, വടക്കന്‍ അതിര്‍ത്തി, അല്‍ജൗഫ്, ജിസാന്‍, ഹായില്‍ എന്നിവിടങ്ങളില്‍ 2 വീതം, നജ്‌റാന്‍ 1 എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത വിവിധ സ്ഥലങ്ങള്‍.






