മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമിതയുടെ ഒളിത്താവളമായി മാറിയിരിക്കയാണെന്ന് കെ. സുധാകരന്‍ എം.പി

തലശ്ശേരി: മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമിതയുടെ ഒളിത്താവളമായി മാറിയിരിക്കയാണെന്ന് കെ. സുധാകരന്‍ എം.പി. ജനങ്ങളെ നേരിടാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് മുഖ്യമന്ത്രി ജനങ്ങള്‍ക്കു മുന്നില്‍ തെരഞ്ഞെടുപ്പില്‍ പ്രത്യക്ഷപ്പെടാത്തത്. അദ്ദേഹത്തിന്റെ ഓഫിസ് ചുറ്റിപ്പറ്റി ഒന്‍പത് കേന്ദ്ര ഏജന്‍സികളാണ് അന്വേഷണം നടത്തുന്നത്. കേരളം കണ്ട ഏറ്റവും വിലയ അഴിമതിക്കാരനും സാമ്പത്തിക കുറ്റവാളിയുമാണ് പിണറായി വിജയന്‍ എന്ന് കെ. സുധാകരന്‍ എം.പി പറഞ്ഞു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
അതുകൊണ്ടു തന്നെയാണ് തെരഞ്ഞെടുപ്പ് വേദിയില്‍ മുഖ്യമന്ത്രി ഇറങ്ങാത്തത്. പുളിച്ചു നാറിയ രാഷ്ട്രീയമാണ് ഇടതുപക്ഷത്തിന്‍േറത്. കോടിയേരി ബാലകൃഷ്ണനു പോലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. സര്‍വത്ര അഴിമതിയാണു നടന്നുകൊണ്ടിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി അഴിമതിക്കാരന്‍ എന്നു പറഞ്ഞപ്പോള്‍ നിഷേധിച്ചിരുന്നു. ഇന്നിപ്പോള്‍ കാലംതെളിയിക്കുന്നത് അദ്ദേഹം എല്ലാ അഴിമതിക്കും കൂട്ടുനില്‍ക്കുന്ന ആളായിട്ടാണ്.
തലശ്ശേരി വടക്കുമ്പാട് ഗുംട്ടിയില്‍ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉച്ചുമ്മല്‍ ശശി അധ്യക്ഷത വഹിച്ചു. നേതാക്കളായ വി.എ നാരായണന്‍, സജീവ് മാറോളി, കെ.ഇ പവിത്രരാജ്, എം.പി അസൈനാര്‍ എന്നിവരും സംബന്ധിച്ചു. സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തലും നടന്നു.






