നാളെയും ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ വിസമ്മതിച്ച് രവീന്ദ്രന്‍

♠ ഹരിത ഉമാമഹേശ്വരന്‍
തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ സി.എം രവീന്ദ്രന്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരുന്നതിനാല്‍ ആണ് ഇത്.
ക്ഷീണവും ആരോഗ്യപ്രശ്‌നങ്ങളും ഉള്ളതിനാല്‍ ആണ് നാളെ ചോദ്യം ചെയ്യലിന് ഹാജരാക്കാത്തതെന്നനാണ് വിശദീകരണം. തുടര്‍ച്ചയായി തലവേദന അനുഭവപ്പെടുന്നതിനാല്‍ എംആര്‍ഐ സ്‌കാനിംഗ് നടത്തിയശേഷമേ രവീന്ദ്രന്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂ എന്നാണ് വിവരം. കൊവിഡ് തലച്ചോറിനെ ബാധിച്ചോ എന്നറിയാനാണ് പരിശോധന. ഇതിനുശേഷം മാത്രമെ ഡിസ്ചാര്‍ജ് ഉണ്ടാകൂ.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സ്വര്‍ണ്ണകടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുന്‍പ് രണ്ടു തവണ ഇ.ഡി രവീന്ദ്രനോട് ആവിശ്യപെട്ടിരുന്നു. എന്നാല്‍ കൊവിഡ് ബാധയെ തുടര്‍ന്ന് രണ്ടു തവയും ഹാജരാകാന്‍ ഇദ്ദേഹതിന് കഴിഞ്ഞിരുന്നില്ല.
ഇതു കാരണം ആണ് ഡിസംബര്‍ 10ന് ഹാജരാകാന്‍ വീണ്ടും ഇഡി സമന്‍സ് അയച്ചത്. എന്നാല്‍ ഇത്തവണയും അസുഖം കാരണം ഹാജരാകാന്‍ കഴിയില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്.






