കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കെ.എൻ.എം സായാഹ്ന ധർണ്ണ നടത്തി

തലശ്ശേരി: മോദി സർക്കാറിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടന്നുവരുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് കെ.എൻ.എം മർകസുദ്ദഅവ തലശ്ശേരി മണ്ഡലം കമറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ നടത്തി.

പ്രൊഫ: എ.പി സുബൈർ മുഖ്യ പ്രഭാഷണം നടത്തി. കെ.എൻ.എം തലശ്ശേരി മണ്ഡലം പ്രസിഡണ്ട് അഷറഫ് മമ്പറം അദ്ധ്യക്ഷത വഹിച്ചു. നാസർ ധർമ്മടം, ജസിൻ നജീബ് എന്നിവർ പ്രസംഗിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക