സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കൊവിഡ് രോഗികള്‍ 193, മരണം 12

♠ ജെ.പി

റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത് 193 പേരില്‍ മാത്രം. മരണ നിരക്കിലും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തപോലെ ഇന്നും 12 പേരുടെ മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് മുക്തരായത് 246 പേരാണ്.

ഇതിനകം മൊത്തം കൊവിഡ് ബാധിച്ചത് 3,59,115 പേരിലാണ്. കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5989 പേരാണ്. മൊത്തം രോഗമുക്തി നേടിയവരാകട്ടെ 3,49,414 പേരുമാണ്. 3712 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 573 പേരാണ് അത്യാസന്ന നിലയിലുള്ളത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

റിയാദ് 53, മക്ക 36, മദീന 28, കിഴക്കന്‍ പ്രവിശ്യ 21, അല്‍ ഖസീം 12, അസീര്‍ 11, തബൂഖ് 7, വടക്കന്‍ അതിര്‍ത്തി 6, അല്‍ബാഹ 5, നജ്‌റാന്‍, ജിസാന്‍ 4, ഹായില്‍, അല്‍ജൗഫ് 3 വീതം എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത വിവിധ സ്ഥലങ്ങള്‍.