സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കൊവിഡ് 209, മരണം 12

♠ ജെ.പി

റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത് 209 പേരില്‍ മാത്രം. മരണനിരക്കിലും കുറവ് രേഖപ്പെടുത്തി. 12 പേര്‍ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. കോവിഡ് മുക്തരായത് 289 പേരാണ്.

ഇതിനകം മൊത്തം കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 3,58,922 പേരാണ്. കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5977 പേരുമാണ്. മൊത്തം രോഗമുക്തി നേടിയവരാകട്ടെ 3,49,168 പേരുമാണ്. 3777 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 577 പേരാണ് അത്യാസന്ന നിലയിലുള്ളത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

റിയാദ് 44, മദീന 44, മക്ക 37, കിഴക്കന്‍ പ്രവിശ്യ 26, അസീര്‍ 20, അല്‍ ഖസീം 10, നജ്‌റാന്‍, ഹായില്‍ 6 വീതം, വടക്കന്‍ അതിര്‍ത്തി 5, അല്‍ബാഹ 4, തബൂഖ്, ജിസാന്‍ 3 വീതം, അല്‍ജൗഫ് 1 എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത വിവിധ സ്ഥലങ്ങള്‍.