തദ്ദേശ തിരഞ്ഞെടുപ്പ്; കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടന്ന് ആരോഗ്യമന്ത്രി

♠ ഹരിത ഉമാമഹേശ്വരൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. പോളിംഗ് സാമഗ്രികളുടെ വിതരണത്തിലും കൊവിഡ് പ്രോട്ടോകോൾ ഉറപ്പാക്കണം. ജാഗ്രത കുറവ് പാടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ആദ്യഘട്ട തദ്ദേശ വോട്ടെടുപ്പിൽ ഉള്ള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന തിരുവനന്തപുരത്തെ കേന്ദ്രത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള തിക്കുംതിരക്കും രൂപപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയുടെ പ്രതികരണം. നാലാഞ്ചിറ സർവ്വോദയ വിദ്യാലയത്തിലാണ് കൊവിഡ് ലംഘനം ഉണ്ടായത്.