ഭാരത് ബന്ദിന് പിന്തുണ ഏറുന്നു; ഡല്‍ഹി പോലീസ് കരുതലോടെ

ന്യൂഡെൽഹി: ഡിസംബര്‍ 8 ന് രാജ്യവ്യാപകമായി കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ ഏറുന്നു. പ്രതിപക്ഷത്തുള്ള  പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്- ലെനിനിസ്റ്റ്), റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍എസ്പി), ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), രാഷ്ട്രീയ ജനതാ ദള്‍ (ആര്‍ജെഡി), സമാജ്വാദി പാര്‍ട്ടി (എസ്പി), ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക് (എഐഎഫ്ബി), നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി), കോണ്‍ഗ്രസ്, ശിവസേന എന്നീ പാര്‍ട്ടികൾ  പിന്തുണ നല്‍കിയിട്ടുണ്ട്.

ബന്ദിന്റെ ഭാഗമായി ഡല്‍ഹിയിലേക്കുള്ള ഗതാഗതം സ്തംഭിപ്പിക്കാനാണ് തീരുമാനം. എല്ലാ വഴികളും സ്തംഭിപ്പിക്കാന്‍ സമരക്കാര്‍ നീക്കം തുടങ്ങി. ഇതേതുടർന്ന് ഡല്‍ഹി പോലീസ് കൂടുതല്‍ അതിര്‍ത്തികള്‍ അടച്ചുതുടങ്ങിയിട്ടുണ്ട്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക