24 മണിക്കൂറിനിടെ രാജ്യത്ത് 32,981 പേർക്ക് കൂടി കൊവിഡ്

♠ ഹരിത പി.വി

ന്യൂഡൽഹി: 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 32,981 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്തു. 391 പേറുടെ മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,40,573 ആയി.

39,109 പേർ കൂടി കൊവിഡ് മുക്തി നേടിയതോടെ രാജ്യത്ത് കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 91,39,901 ആയി. ഡിസംബർ 6 വരെ 14,77,87,656 സാമ്പിളുകൾ പരിശോധിച്ചതായും അതിൽ ഇന്നലെ മാത്രം 8,01,081 സാമ്പിളുകൾ പരിശോധിച്ചു എന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ളത് മഹാരാഷ്ട്രയിലാണ്. ഇതിൽ കർണാടകയിലും ആന്ധ്രാപ്രദേശിലും ആണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ പിന്നിൽ നിൽക്കുന്നത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക