സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കൊവിഡ് രോഗികൾ 187, മരണം 11

♠ ജെ.പി

റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത് 187 പേരില്‍ മാത്രം. മരണനിരക്കിലും കുറവ് രേഖപ്പെടുത്തി. 11 പേര്‍ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. കോവിഡ് മുക്തരായത് 317 പേരാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഇതിനകം മൊത്തം കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 3,58,713 പേരാണ്. കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5965 പേരുമാണ്. മൊത്തം രോഗമുക്തി നേടിയവരാകട്ടെ 3,48,879 പേരുമാണ്. 3869 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 600 പേരാണ് അത്യാസന്ന നിലയിലുള്ളത്.

റിയാദ് 52, മക്ക 38, മദീന 33, കിഴക്കന്‍ പ്രവിശ്യ 25, അല്‍ ഖസീം 13 അസീര്‍ 9, നജ്‌റാന്‍, തബൂഖ് എന്നിവിടങ്ങളില്‍ 4 വീതം, ജിസാന്‍ 3, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി എന്നിവിടങ്ങളില്‍ 2 വീതം, ഹായില്‍, അല്‍ബാഹ എന്നിവിടങ്ങളില്‍ 1 വീതം എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത വിവിധ സ്ഥലങ്ങള്‍.