നിദ റമീസിനെ അനുമോദിച്ചു

തലശ്ശേരി: ശിശുദിനത്തോടനുബന്ധിച്ച് കാലിഡോസ്കോപ് വിദ്യാഭ്യാസ ചാനൽ സംഘടിപ്പിച്ച ബെസ്റ്റ് ചൈൽഡ് ടീച്ചർ പുരസ്കാരത്തിന് അർഹയായ നിദ റമീസിന് പെരിങ്ങത്തൂർ എൻ എ എം ഹയർസെക്കൻഡറി സ്കൂളിൽ അനുമോദനം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ എൻ പത്മനാഭൻ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി.

കെ.ടി ജാഫർ, സിദ്ധീഖ് എം, മുഹമ്മദ് കൊട്ടാരത്ത് , ബഷീർ സി.കെ, ഖാലിദ് വി.പി, അബ്ദുൽ സലീം.ഇ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക