സിപിഎം നേതാവ് പത്തുവര്‍ഷത്തിനിടെ വന്‍തോതില്‍ സ്വത്തു വാങ്ങിക്കൂട്ടി

♠ ഹരിത ഉമാമഹേശ്വരന്‍

കൊച്ചി: സിപിഎം നേതാവ് പത്തുവര്‍ഷത്തിനിടെ വന്‍തോതില്‍ സ്വത്തു വാങ്ങിക്കൂട്ടി. കളമശേരി മുന്‍ ഏരിയാ സെക്രട്ടറി വി എ സക്കീര്‍ ഹുസൈനെതിരെയാണ് റിപ്പോര്‍ട്ട്. പാവങ്ങളുടെ നേതാവ് വാങ്ങികൂട്ടിയത് നാല് വീടുകള്‍. 2016ല്‍ പാര്‍ട്ടി അറിയിക്കാതെയാണ് ദുബായിലേക്കെന്ന് പറഞ്ഞ് ബാങ്കോക്കിലേക്ക് യാത്രനടത്തിയതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

അടുത്തയിടെയാണ് സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. സക്കീര്‍ ഹുസൈന്‍ന്റെ സ്വത്തുസമ്പാദനത്തെകുറിച്ച് അന്വേഷിക്കണമെന്ന് കളമശേരി സ്വദേശിയായ ഗിരീഷ് ബാബു എന്‍ഫോഴ്‌സ്‌മെന്റിന് പരാതിയും നല്‍കിയിട്ടുണ്ട്.

വ്യവസായിയെ തട്ടിക്കൊണ്ടുപോയതില്‍ പ്രതിയാണ് സിപിഎം കളമശേരി മുന്‍ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന വി എ സക്കീര്‍ ഹുസൈന്‍. വി എ സക്കീര്‍ ഹുസൈന് പിഴവ് പറ്റിയെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലുളളത്. ഇതില്‍ കളമശേരി ഏരിയാ കമ്മിറ്റിക്കും പിഴവുണ്ടായിട്ടുണ്ട്. 76 ലക്ഷം രൂപയ്ക്ക് അഞ്ചാമതൊരു വീട് വാങ്ങാനും നീക്കവുമുണ്ടായി. എന്നാല്‍ സക്കീര്‍ ഹുസൈന്റെയും ഭാര്യയുടെയും വരുമാനവും മറ്റ് വീടുകളുടെ വാടകയും ഒന്നിച്ചുചേര്‍ത്താല്‍പോലും പുതിയ വീട് വാങ്ങാനുളള സാമ്പത്തികം ഇയാള്‍ക്കില്ലായിരുന്നു.

നേതാവ് ഇത്രയും സ്വത്ത് സമ്പാദിച്ചിട്ടും ഇത്രയും നാള്‍ പാര്‍ട്ടി അറഞ്ഞില്ലെന്നതും മൗനം പാലിച്ചതുമാണ് പാര്‍ട്ടി കണികള്‍ക്കിടയിലെ ചര്‍ച്ചാവിഷയം.