ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അടിയന്തര അനുമതിതേടി ഫൈസര്‍

♠ ഹരിത ഉമാമഹേശ്വരന്‍
ദില്ലി: ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ ഫൈസര്‍ കമ്പനി അനുമതി തേടി. ഡ്രാഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അനുമതി തേടുന്ന ആദ്യത്തെ കമ്പനിയാണ് ഫൈസര്‍. രാജ്യത്ത് വില്‍പ്പനയ്ക്കും വിതരണത്തിനുള്ള അനുമതിയാണ് ഫൈസര്‍ തേടിയിരിക്കുന്നത്.
ബഹുരാഷ്ട്ര മരുന്നു കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ അടിയന്തിരമായി ഉപയോഗിക്കാന്‍ ആദ്യം അനുമതി നല്‍കിയത് ബ്രിട്ടനാണ്. ചൊവ്വാഴ്ച മുതല്‍ ഇത് ബ്രിട്ടനില്‍ ഉപയോഗിച്ചു തുടങ്ങും. വാക്‌സിന്‍ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന് ഫൈസര്‍ കഴിഞ്ഞ മാസം ആദ്യം അറിയിച്ചിരുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഫൈസറും ജര്‍മന്‍ മരുന്നു നിര്‍മാണ കമ്പനിയായ ബയോഎന്‍ടെക്കും ചേര്‍ന്ന് നിര്‍മ്മിച്ച covid -19 mRNA vaccine BNT162b2 എന്ന വാക്‌സിനാണ് ഉപയോഗ അനുമതി തേടിയിരിക്കുന്നത്. ബഹ്‌റൈനും യുകെക്കും പിന്നാലെ ഈ വാക്‌സിന്‍ അനുമതി നല്‍കിയിരിക്കുന്നു. അമേരിക്കയിലും ഈ വാക്‌സിന്‍ ഉപയോഗിക്കാനുള്ള അനുമതി കമ്പനി തേടിയിട്ടുണ്ട്.
എന്നാല്‍ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ വാക്‌സിന്‍ സൂക്ഷിച്ചേതീരൂ എന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇന്ത്യയില്‍ പ്രത്യേകിച്ച് ചെറുപട്ടണങ്ങളിലും, ഗ്രാമ മേഖലയിലും ഇത്രയും കുറഞ്ഞ താപനിലയില്‍ വാക്‌സിന്‍ സൂക്ഷിക്കുന്നതിനും വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ രാജ്യവ്യാപകമായി എല്ലാ മുന്‍കരുതലുകളും പാലിച്ച് വാക്‌സിന്‍ എത്തിക്കാന്‍ ഫൈസര്‍ തയ്യാറാണെനാണ് അറിയിക്കുന്നത്. സര്‍ക്കാര്‍ മുഖേന മാത്രമേ വാക്‌സിന്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.






