ഇന്ധനവില വീണ്ടും കൂട്ടി

♠ ഹരിത ഉമാമഹേശ്വരന്‍

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കുട്ടിയത്. നവംബര്‍ 20ന് ശേഷമുള്ള പതിമൂന്നാമത്തെ വര്‍ധനയാണിത്.

സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍ വില 85 രൂപയിലെത്തി. രണ്ടാഴ്ചകൊണ്ട് മൂന്നു രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

പെട്രോളിന് 2.07 രൂപയും, ഡീസലിന് 2.86 രൂപയും വര്‍ധിച്ചു. അന്താരാഷ്ട്ര വിപണിയില്‍ വില കുടിയതാണ് വില വര്‍ധനവിന് കാരണമെന്ന് കമ്പനികള്‍ പറയുന്നു.