സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ഏറ്റവും കുറഞ്ഞ കൊവിഡ് രോഗികള്‍

♠ ജെ.പി

റിയാദ്: സൗദിയിലെ കൊറോണ ബാധിതരില്‍ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികളുടെ എണ്ണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 190 പേരില്‍ മാത്രമാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനകം ആകെ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 3,58,526 ആയിട്ടുണ്ട്.

കോവിഡ് മൂലം ഇന്ന് 14 പേരാണ് മരിച്ചത്. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5954 പേരുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 324 പേര്‍ രോഗ മുക്തി നേടിയിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയവരാകട്ടെ 3,48,562 പേരുമാണ്. 4010 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 603 പേരാണ് അത്യാസന്ന നിലയിലുള്ളത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

റിയാദ് 64, മക്ക 36, മദീന 31, കിഴക്കന്‍ പ്രവിശ്യ 18, അല്‍ ഖസീം 9, അസീര്‍ 8, നജ്‌റാന്‍ 7, തബൂഖ് 5, ഹായില്‍ 5, അല്‍ജൗഫ് 3, ജിസാന്‍ 2, വടക്കന്‍ അതിര്‍ത്തി, അല്‍ബാഹ എന്നിവിടങ്ങളില്‍ 1 വീതം എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത വിവിധ സ്ഥലങ്ങള്‍.