സൗദിയിൽ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

ജിസാൻ: ബൈഷിൽ കൊല്ലം വായക്കൽ സ്വദേശി കബീർ അബ്ദുൽ ഖാദർ (49) താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടു. പതിനെട്ട് വർഷമായി പ്രാവാസിയായിരുന്ന കബീർ ഏഴ് വര്ഷത്തോളമായി ബൈഷിനടുത്തു അലായയിൽ ബകാലയിൽ ജോലി ചെയ്ത് വരികയായിരുന്നു, ഒരു വർഷം മുൻപാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.
കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സബിയ ജനറല് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം അലായയിൽ തന്നെ മറവ് ചെയ്യുമെന്ന് സഹോദരങ്ങളായ സകീർ ഹുസ്സൈൻ, സുധീർ എന്നിവർ അറിയിച്ചു. ഇരുവരും റിയാദിൽ നിന്നും ബൈഷിലെത്തിയതായിരുന്നു. കബറടക്കവുമായി ബന്ധപ്പെട്ട തുടര്നടപടികളുമായി ബൈഷിലെ ഇന്ത്യാ ഫ്രറ്റേർണിറ്റി ഫോറം പ്രവർത്തകർ രംഗത്തുണ്ട്.
മൈദീൻ അബ്ദുൽഖാദർ ജമീല ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ-ഷീജ ബീവി. മക്കള്- സുമയ്യ (20), സൂഫിയ (16).






