സൗദിയിലെ കൊറോണ ബാധിതരില്‍ ഏറ്റവും കുറഞ്ഞ മരണ നിരക്ക് ഇന്ന് റിപ്പോര്‍ട്ട് ചെയ്തു

♠ ജെ.പി
റിയാദ്: സൗദിയിലെ കൊറോണ ബാധിതരില്‍ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് മൂലം ഇന്ന് 10 പേരാണ് മരിച്ചത്. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചവരാവടെ 5940 പേരുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 234 പേരിലാണ് പുതുതായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,58,336 ആണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
357 പേര്‍ ഇന്ന് രോഗ മുക്തി നേടിയിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയരാകട്ടെ 3,48,238 പേരുമാണ്. 4158 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 596 പേരാണ് അത്യാസന്ന നിലയിലുള്ളത്.
റിയാദ് 70, മക്ക 42, കിഴക്കന്‍ പ്രവിശ്യ 35, മദീന 27, അല്‍ ഖസീം 17, അസീര്‍, നജ്‌റാന്‍ ഇന്നിവിടങ്ങളില്‍ 8 വീതം, അല്‍ജൗഫ് 7, തബൂഖ് 6, ജിസാന്‍ 5, ഹായില്‍, വടക്കന്‍ അതിര്‍ത്തി, അല്‍ബാഹ എന്നിവിടങ്ങളില്‍ 3 വീതം എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത വിവിധ സ്ഥലങ്ങള്‍.






