ന്യൂമാഹി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് യുഡിഫ് കടുംബയോഗം നടത്തി

തലശ്ശേരി: ന്യൂമാഹി പഞ്ചായത്ത് രണ്ടാം വാർഡിൽ യു. ഡി. എഫ് കുടുംബയോഗം സംഘടിപ്പിച്ചു. കരിക്കുന്നു താഴെ ഷാനുവിന്റെ വീടിന്റെ പരിസരത്ത്‌ വെച്ച് നടത്തിയ യോഗം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ: മൂസ ഉദ്ഘാടനം നിർവ്വഹിച്ചു.

രാജീവ് മയലക്കര അധ്യക്ഷത വഹിച്ചു. പ്രളയ ഫണ്ട് , ലൈഫ് മിഷൻ പദ്ധതി, പാവങ്ങൾക്ക് വീട് ഉണ്ടാക്കാൻ ദുബായ് റെഡ് ക്രെസെന്റ് നൽകിയ ഫണ്ടിൽ കൈയിട്ടു വാരൽ. സിപിഎം സംസ്ഥാന സെക്രെട്ടറിയുടെ മകൻ കഞ്ചാവ് കേസ് ഉൾപ്പെടെ രാജ്യത്തെ എല്ലാ അന്വേഷണ ഏജൻസികളും കേരളത്തിൽ വട്ടമിട്ട് പറക്കുകയാണെന്ന് ഉദ്ഘാടകൻ ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

വെൽഫേർ പാർട്ടി നേതാക്കളായ സി.പി അഷറഫ് , പി. അഷറഫ് , കെഎംസിസി മഹാരാഷ്ട്ര സെക്രട്ടറി അബ്ദുൽ ഗഫൂർ, കോടിയേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ കെ പ്രേമൻ, സ്ഥാനാർഥികളായ കെ ദിവിത, സിആർ റസാഖ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു,

ഷാനു തലശ്ശേരി , ഉല്ലാസ് എന്നിവർ ചടങ്ങു നിയന്ത്രിച്ചു. രാജേന്ദ്രൻ കവിയൂർ നന്ദിയും സജീഷ് മാഷ് സ്വാഗതവും പറഞ്ഞു.