തീർത്ഥാടക സംഘത്തിലെ 53 കാരൻ പുഴയിൽ വീണ് മുങ്ങി മരിച്ചു

തലശ്ശേരി: കോഴിക്കോട് നിന്നുള്ള തീർത്ഥാടക സംഘത്തിലെ 53 കാരൻ പിണറായിക്കടുത്ത കാളി പുഴയിൽ വീണു മുങ്ങി മരിച്ചു. കോഴിക്കോട് മാവൂർ റോഡിലെ പൂവാട്ട്പറമ്പ് കല്ലേരി വീട്ടിൽ കൃഷ്ണദാസാണ് (53) മരണപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെ ചേക്കൂ പാലം പാർക്കിന് പിറകിൽ കാളി പുഴയിലാണ് ദുരന്തം സംഭവിച്ചത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കക്കോടിയിൽ നിന്നും കെ.എൽ II ബി. എഫ് ഫോർഡ് ഇക്കോസ്പോർട്ട് കാറിൽ പെരളശ്ശേരി അമ്പലത്തിൽ എത്തിയതായിരുന്നു സംഘം. ദർശനം കഴിഞ്ഞ് തിരികെ പോവുന്നതിനിടയിൽ ചേക്കൂ പാലത്തിനടുത്ത് ഭക്ഷണത്തിനായി വാഹനം നിർത്തി . ഈ സമയം ഡ്രൈവർ ഫൈസൽ പുഴക്കരയിലെ ചതുപ്പിലുള്ള മഞ്ചക്കെട്ടിൽ കയറിയത്രെ. ഫോട്ടോ എടുക്കുന്നതിനിടയിൽ കെട്ടിൻ്റെ പലകയിൽ നിന്നും യുവാവ് തെന്നി പുഴയിൽ വീണു. രക്ഷിക്കാനുള്ള ശ്രമത്തിലാണ് കൃഷ്ണദാസ് മുങ്ങി മരിച്ചതെന്നാണ് വിവരം. ബഹളം കേട്ടെത്തിയ തോണിത്തൊഴിലാളികൾ ഇരുവരെയും കരയിലെത്തിച്ചുവെങ്കിലും ഇതിനകം കൃഷ്ണദാസിൻ്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ഫൈസൽ പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയിലാണുള്ളത്. പിണറായി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.






