നഗര മധ്യത്തിൽ 8 ലക്ഷം കവർന്ന നൂർ തങ്ങളും കൂട്ടാളികളും ചെന്നൈയിലേക്ക് രക്ഷപ്പെട്ടുവെന്ന് പോലീസ്

തലശ്ശേരി: എം.ജി റോഡിലെ ഷോപ്പിംഗ് കോംപ്ളക്സ് പരിസരത്ത് വച്ച് ധർമ്മടക്കാരൻ്റെ മു​ഖ​ത്ത് മു​ള​കു​പൊ​ടി വി​ത​റി എ​ട്ട് ല​ക്ഷം ക​വ​ര്‍​ന്ന കേ​സി​ല്‍ കഴിഞ്ഞ ദിവസം പി​ടി​യി​ലായ ക​ണ്ണൂ​ര്‍ വാ​രം വലിയന്നൂർ സ്വ​ദേ​ശി അ​ഫ്സ​ലി​നെ (27) ത​ല​ശേ​രി കോടതി രണ്ടാഴ്ച റിമാൻ്റ് ചെയ്തു. പോ​ലീ​സ് കസ്റ്റഡിയിലെടുത്ത് ഇയാളെ ചോദ്യം ചെയ്തപ്പോൾ ഇനിയും പിടികിട്ടാനുള്ള നൂർ തങ്ങളും കൂട്ടാളികളും ചെന്നൈയിലേക്ക് രക്ഷപ്പെട്ടുവെന്നാണ്‌ സൂചന നൽകിയത്.

തട്ടിയെടുത്ത എട്ടു ലക്ഷത്തിൽ നിന്ന് ഒരു പങ്ക് പ്രതീക്ഷിച്ച അഫ്സലിന് കിട്ടിയത് നക്കാപ്പിച്ച കാശാണത്രെ. ഡ്രൈവർ ജോലിയാണിയാൾക്ക് . കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ട്. പ്രതിസ്ഥാനത്തുള്ള നാല് പേരെ ഇനിയും കണ്ടെത്താനുണ്ട്.
പണം തട്ടിയ ശേഷം തലശ്ശേരിയിൽ നിന്നും മുങ്ങിയ പ്രതിയുടെ മൊ​ബൈ​ല്‍ ലൊക്കേഷൻ കേ​ന്ദ്രീ​ച്ച്‌ പി​ന്തു​ട​ര്‍​ന്ന പോ​ലീ​സ് സം​ഘം വ​യ​നാ​ട്ടി​ല്‍ നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എന്നാൽ ഇയാളുടെ വീട്ടിനടുത്ത് വച്ചാണ് പിടിച്ചതെന്നും പറയപ്പെടുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ക​ഴി​ഞ്ഞ മാ​സം 16-നാ​ണ് ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ക​വ​ര്‍​ച്ച ന​ട​ന്ന​ത്. പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​ലെ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ പ​ണ​യം വ​ച്ചി​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളെ​ടു​ക്കാ​നാ​യി എ​ത്തി​യ​വ​രു​ടെ എ​ട്ട് ല​ക്ഷം രൂ​പ​യാ​ണ് കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട​ത്. സ്വ​ര്‍​ണ​മെ​ടു​ക്കാ​നാ​യി സം​ഭ​വ​ത്തി​ലെ പ​രാ​തി​ക്കാ​ര​നാ​യ ധ​ര്‍​മ്മ​ടം സ്വ​ദേ​ശി റ​ഹീ​സും തോ​ട്ടു​മ്മ​ല്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി​യും ക​ണ്ണൂ​ര്‍ സ്വ​ദേ​ശി നൂ​റു ത​ങ്ങ​ളും ത​ല​ശേ​രി​യി​ലെ​ത്തി​യ​ത്. ച​ക്ക​ര​ക്ക​ല്ലി​ലെ ജ്വ​ല്ല​റി​യി​ല്‍ നി​ന്നാ​ണ് പ​ണ​യാ​ഭ​ര​ണ​മെ​ടു​ക്കാ​നു​ള്ള തു​ക ഇ​വ​ര്‍​ക്ക് ന​ല്‍​കി​യ​ത്. ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നും ഇ​വ​രോ​ടൊ​പ്പമുണ്ടായിരുന്നു. മു​ഹ​മ്മ​ദ​ലി​യേ​യും ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നെ​യും കാ​റി​ലി​രു​ത്തി​യ ശേ​ഷം റ​ഹീ​സും നൂ​റു ത​ങ്ങ​ളും ഒ​ന്നാം നി​ല​യി​ലു​ള്ള ബാ​ങ്കി​ലേ​ക്ക് സ്റ്റെ​പ്പ് ക​യ​റ​വെ നൂ​റു ത​ങ്ങ​ളും മ​റ്റ് ര​ണ്ട് പേ​രും ചേ​ര്‍​ന്ന് റ​ഹീ​സി​ന്‍റെ മു​ഖ​ത്ത് മു​ള​കു​പൊ​ടി വി​ത​റി പ​ണം ക​വ​ര്‍​ന്നു​വെ​ന്നാ​ണ് പ​രാ​തി.

പ​ണം ക​വ​ര്‍​ന്ന സം​ഘ​ത്തി​ലെ പ​ച്ച ഷ​ര്‍​ട്ടി​ട്ട​യാ​ള്‍ പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡി​ലൂ​ടെ പ​ണ​കെ​ട്ടും കൈ​യി​ല്‍ പി​ടി​ച്ച്‌ വേ​ഗ​ത്തി​ല്‍ ഓ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സമീപമുള്ള കടയിലെ സി.സി.ടി.വി യിൽ നിന്നും പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

സി.ഐ സനൽകുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ രാകേഷ് എലിയാൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ശ്രീജേഷ് കുമാർ, സുജേഷ് എന്നിവരാണ് പ്രതിയെ പിന്തുടർന്ന് വിലങ്ങണിയിച്ചത്.