ആശങ്ക ഒഴിഞ്ഞു ബുറെവി; കേരളത്തിൽ എത്തുക തീവ്രത ഇല്ലാത്ത ന്യൂനമർദ്ദമായി

♠ ഹരിത ഉമാമഹേശ്വരൻ

തിരുവനന്തപുരം: കേരളത്തിൽ ബുറെവി ചുഴലിക്കാറ്റിന്റെ ആശങ്ക ഒഴിഞ്ഞു. കേരളത്തിലെത്തുക തീവ്രത ഇല്ലാത്ത ന്യൂനമർദ്ദം ആയി. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് മാത്രമാണ് സാധ്യത എന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.

അതിതീവ്ര ന്യൂനമർദ്ദം വീണ്ടും ദുർബലമായതോടെ കേരളത്തിൽ സാധാരണ മഴ മാത്രമേ ഉണ്ടാവുകയുള്ളൂ. പത്ത് ജില്ലകളിലെ യെല്ലോ അലർട്ട് മാത്രമാണ് നിലവിലുള്ള മുന്നറിയിപ്പ്. ചുഴലിക്കാറ്റിനെ മുന്നറിയിപ്പുകൾ എല്ലാം പിൻവലിക്കുകയും ചെയ്തു. കേരളത്തിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം ബുറെവി ചുഴലിക്കാറ്റ് കണക്കിലെടുത്ത് 5 ജില്ലകളിൽ പ്രഖ്യാപിച്ച പൊതുഅവധി മാറ്റമില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ദുരന്തനിവാരണം,അവശ്യ സർവീസുകൾ, തിരഞ്ഞെടുപ്പ് ജോലികൾ എന്നിവയ്ക്ക് അവധി ബാധകമല്ല.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ബുറെവി ചുഴലികാറ്റിന്റെ പശ്ചാത്തലത്തിൽ മുൻകരുതലായി വിമാനത്താവളം അടച്ചിടുവാൻ തീരുമാനിച്ചു. രാവിലെ 10 മണി മുതൽ വൈകിട്ട് ആറുമണി വരെയാണ് അടച്ചിടുക.

കേരള എംജി ആരോഗ്യ സർവകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പി എസ് സി പരീക്ഷയും മാറ്റിവെച്ചു.