സി എം രവീന്ദ്രനോട്‌ ഡിസംബർ 10ന് ഹാജരാക്കാൻ നിർദേശം; ചോദ്യംചെയ്യൽ തദ്ദേശ തിരഞ്ഞെടുപ്പ് ദിനത്തിൽ

♠ ഹരിത ഉമാമഹേശ്വരൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. ഡിസംബർ പത്താം തീയതി ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഉന്നതരെ ചോദ്യം ചെയ്യാനുള്ള നടപടിയും എൻഫോഴ്സ്മെന്റ് ആരംഭിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

തദ്ദേശ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ് ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത് ശ്രദ്ധേയമാണ്.

നേരത്തെ നോട്ടീസ് നൽകിയപ്പോൾ കൊവിഡ് പോസിറ്റീവ് ആയതിനാൽ ഹാജരാകില്ല എന്ന് അറിയിക്കുകയും ഉണ്ടായിരുന്നു. വീണ്ടും നോട്ടീസ് നൽകിയപ്പോൾ തുടർചികിത്സക്കായി ആശുപത്രിയിലായിരുന്നു എന്നാണ് അറിയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ദിവസങ്ങൾക്ക് ശേഷം വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്. ഇഡിയുടെ മുന്നിൽ രവീന്ദ്രൻ ഹാജരാക്കണമെന്ന് നിലപാട് പാർട്ടിയും സ്വീകരിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ പലർക്കും സ്വർണക്കടത്തിനെകുറിച്ചു അറിയാമായിരുന്നു എന്ന സ്വപ്നയുടെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്. ഇതിനു പിന്നാലെയാണ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയത്.